മണ്ണിടിച്ചിൽ: ജല അതോറിറ്റിയുടെ ചുറ്റുമതിൽ തകർന്നു; 25,000 പേരുടെ കുടിവെള്ളം മുടങ്ങും


തൊടുപുഴയിൽ പെയ്ത കനത്ത മഴയിൽ ജല അതോറിറ്റി ഓഫീസിന് സമീപം മണ്ണിടിച്ചിലുണ്ടായി വിതരണ പൈപ്പ് ലൈൻ തകർന്നു. കൂറ്റൻ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തെ തുടർന്ന് നഗരത്തിലെ 25,000-ത്തോളം ആളുകളുടെ കുടിവെള്ള വിതരണം പൂർണ്ണമായി തടസ്സപ്പെട്ടു. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാൻ കുറഞ്ഞത് ആറു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ടുപുഴ നഗരസഭയിലെ 13 വാർഡുകളിലെയും സമീപത്തുള്ള കുമാരമംഗലം പഞ്ചായത്തിലെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ജലവിതരണം നിലച്ചത്

أحدث أقدم