ഓപ്പറേഷന്‍ തൂഫാന്‍……ഇന്നലെ വലയിലായത് 30 പേർ…..ആകെ അറസ്റ്റിലായവരുടെ എണ്ണം….


തിരുവനന്തപുരം : ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 27 കേസുകളിലായി 30 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9733 ആയി ഉയര്‍ന്നു. ആകെ 10497 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8517.479 ഗ്രാം എം.ഡി.എം.എയും 1099.430 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

City & Local Guides

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒന്‍പതു കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്നു കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 14 കേസുകളും കോട്പ പ്രകാരം 15 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 73.130 ഗ്രാം എം.ഡി.എം.എയും 0.026 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

أحدث أقدم