ഐ ലൗ പാമ്പാടി സെൽഫി മത്സരം വിജയികൾക്ക് സമ്മാനം കൈമാറി 5 പേർക്ക് 1000 രൂപയുടെ പെട്രോൾ നൽകിയത് മറ്റത്തിൽപ്പറമ്പിൽ ഫ്യൂവൽസ്



പാമ്പാടി : പാമ്പാടി ഗ്രാമ പഞ്ചായത്തുമായി ചേർന്ന് ടൗൺ സൗന്ദര്യ വത്കരണത്തിന് സഹകരിച്ച മറ്റത്തിൽ. പറമ്പിൽ പെട്രോൾ പമ്പ്  ഏർപ്പെടുത്തിയ സമ്മാനം മത്സര വിജയികളായ ഹരികൃഷ്ണൻ എം ആർ, ഫെബിൻ ഇലകൊടിഞ്ഞി, പ്രകാശ് പാമ്പാടി എന്നിവർക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് സമ്മാനങ്ങൾ നൽകി.

ഹരികൃഷ്ണൻ MR ,പ്രകാശ്  പാമ്പാടി ,ഫെബിൻ ഇലക്കൊടിഞ്ഞി,ഫ്രോയിലൻ ആൻ്റണി ,അശ്വതി അനൂപ് എന്നീ 5 പേർക്ക് ആണ് 1000 രുപ വീതം ഉള്ള പെട്രോൾ സമ്മാനം ലഭിച്ചത്
 വൈസ് പ്രസിഡന്റ്‌ ജോളി പി ഐസക്ക്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷേർളി തര്യൻ, മെമ്പർമാരായ ഇ എ കുര്യാക്കോസ്, ഷീല കുര്യൻ, പമ്പ് ഉടമ ലൂക്ക് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post