പാമ്പാടി വെള്ളൂർ കാട്ടാകുന്ന് മലമ്പതി ഭാഗത്ത്‌ 51 കാരൻ വീട്ടിൽ മരിച്ച നിലയിൽ മൃതദേഹത്തിന് 3 ദിവസത്തോളം പഴക്കം



വെള്ളൂർ കാട്ടാകുന്ന് മലമ്പതി ഭാഗത്ത്‌ ചന്ദ്രഗിരി വീട്ടിൽ സേതു ബി പണിക്കർ ( 51) നിര്യാതനായി.റബ്ബർ ബോർഡ്‌ ജീവനക്കാരൻ ആയിരുന്നു.ഭാര്യയുമായി വേർ പെട്ട് താമസിക്കുകയായിരുന്നു.മക്കൾ ബാംഗ്ലൂരിൽ വിദ്യാർഥികളാണ്.അമ്മ ബന്ധു വീട്ടിൽ ആയിരുന്നു. രണ്ട് ദിവസമായി ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ഇന്ന് അമ്മ വീട്ടിൽ എത്തി വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതിനാൽ ജനൽ പാളിക്കിടവഴി കമ്പിട്ട് കതകു തുറന്നപ്പോൾ ആൾ നിലത്ത് കിടക്കുന്നതായി കണ്ടു. ദുർഗന്ധം വമിക്കുകയും ചെയ്തതോടെ പാമ്പാടി പോലീസിൽ വിവരം അറിയിച്ചു. സബ് ഇൻസ്‌പെക്ടർ വിദ്യ വി യുടെ നേതൃത്വത്തിൽ പാമ്പാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക്, വൈസ് പ്രസിഡന്റ്‌ ജോളി പി ഐസക്ക്, മെമ്പർമാരായ രഞ്ജു കെ രാജു, ജോമോൾ ചാക്കോ, വിദ്യ വി വേണു, പ്രവീൺ പ്രസാദ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.
أحدث أقدم