നിലവിൽ തെക്ക് കിഴക്കന്‍ ബംഗാള്‍ക്കടലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി മഴയെ സ്വാധീനിക്കുന്നുണ്ട്. പസഫിക് സമുദ്രത്തിലെ ഡോള്‍ഫിന്‍ ചുഴലിക്കാറ്റും മഴയുടെ ശക്തി വര്‍ധിപ്പിക്കും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നാളെ ഉച്ചവരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.
മഴയോടൊപ്പം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. അതീവ ജാഗ്രത തുടരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.
അതേസമയം മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എറണാകുളം ജില്ലകള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.