‘മുഴുവൻ വന്ദേമാതരം വേണ്ട’.. പാർട്ടി നിലപാടിന് വിരുദ്ധമായി എഐസിസിയിലെ ആഘോഷം


കോൺഗ്രസ് ആസ്ഥാനമായ എഐസിസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഴുവൻ വന്ദേമാതരം ആലപിച്ചത് വിവാദത്തിൽ. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് നിലപാടിന് വിരുദ്ധമായാണ് എഐസിസി ആസ്ഥാനത്ത് മുഴുവൻ ഗാനം ആലപിച്ചത്.

സേവാദൾ നേതൃത്വത്തിലായിരുന്നു വന്ദേമാതരം ആലപിച്ചത്. ഗാനം മുഴുവനായി ആലപിക്കുന്നതിനിടെ നേതാക്കൾ ഇടപെട്ടെങ്കിലും ഗാനാലാപനം തുടരുകയായിരുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം കാലങ്ങളായി സ്വീകരിച്ചിട്ടുള്ളത്. സ്വാതന്ത്ര്യസമരകാലത്തുതന്നെ വന്ദേമാതരത്തിലെ ചില വരികൾ ഒഴിവാക്കണമെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചിരുന്നു. ഒരു വിഭാഗം ആളുകൾക്ക് ആലപിക്കാൻ കഴിയാത്ത ഭാഗങ്ങൾ ഗാനത്തിലുണ്ടെന്നും അത് നിർബന്ധമാക്കരുതെന്നുമായിരുന്നു പാർട്ടിയുടെ നിലപാട്.

എന്നാൽ ഈ നിലപാടിന് വിരുദ്ധമായാണ് ഇത്തവണ എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഴുവൻ വന്ദേമാതരം ആലപിച്ചത്. വിഷയത്തിൽ നേതാക്കൾ ഇടപെട്ടിട്ടും ഗാനാലാപനം തുടരുകയായിരുന്നു. കോൺഗ്രസ് നേതാവ് അജയ് മാക്കൻ, സേവാദൾ ദേശീയ അധ്യക്ഷൻ വി.ബി. ശ്രീനിവാസ്, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നടത്തിപ്പ് ചുമതല സേവാദളിനായിരുന്നു. സേവാദൾ ദേശീയ അധ്യക്ഷൻ വി.ബി. ശ്രീനിവാസും ഗാനാലാപനസമയത്ത് ചടങ്ങിൽ സന്നിഹിതനായിരുന്നു.

أحدث أقدم