ഇന്നലെയായിരുന്നു സ്കൂളിലെ ഓണാഘോഷ പരിപാടികള്‍. ഒരേ ഡ്രസ് കോഡിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് സീനിയർ വിദ്യാർത്ഥികൾ തടയുകയായിരുന്നുവെന്ന് പ്ലസ് വണ്‍ വിദ്യാർത്ഥികൾ പറയുന്നു. തര്‍ക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് മുഖത്ത് പരിക്കേറ്റു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആയുധമുപയോഗിച്ച് മര്‍ദിച്ചെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
താമരശ്ശേരി പൊലീസ് വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. ഒരു വര്‍ഷം താമരശ്ശേരിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് ഷഹബാസ് എന്ന പത്താം തരം വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടമായത് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരുന്നു.