പാമ്പാടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്‌കൂട്ടർ യാത്രികൻ മരിച്ചു





​പാമ്പാടി : -  കോട്ടയം-കുമളി ദേശീയപാതയിൽ (എൻഎച്ച് 183) ഏഴാം മൈലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കണ്ണംമ്പടത്തിൽ സോമൻ കെ. സി.( 55 )  ആണ് മരണപ്പെട്ടത്.
​ഏഴാം മൈൽ വെള്ളൂർ സർവീസ് സഹകരണ ബാങ്കിന് സമീപത്തുവെച്ച് ഇന്ന് വൈകിട്ട് 4:46 ന് ആയിരുന്നു അപകടം  സോമൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിറകിൽ അതിവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇയാളെ സമീപത്തെ മീൻകട വരെയുള്ള ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോയി. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾക്ക് മൂക്കിൽനിന്നും ചെവിയിൽനിന്നും കടുത്ത രക്തസ്രാവമുണ്ടായി.
​അപകടശബ്ദം കേട്ട് ഓടിയെത്തിയ ബാങ്ക് ജീവനക്കാരനായ ടിനുവും നാട്ടുകാരും ചേർന്നാണ് ഉടനടി രക്ഷാപ്രവർത്തനം നടത്തിയത്. സമീപത്തെ കടയിൽനിന്ന് തോർത്തെടുത്ത് തലയിൽ കെട്ടി രക്തസ്രാവം തടയാൻ ശ്രമിച്ച നാട്ടുകാർ, ആംബുലൻസ് വിളിച്ചുവരുത്തി ഇയാളെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ മോളി സോമൻ മക്കൾ 
സനിക സോമൻ
സാനിക സോമൻ സംസ്ക്കാര സമയം അറിവായിട്ടില്ല
أحدث أقدم