ഭിന്നശേഷിക്കാരനെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചു…യുവാവ് അറസ്റ്റില്‍…



ഭിന്നശേഷിക്കാരനായ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അക്രമി അറസ്റ്റില്‍. കോഴിക്കോട് വടകര പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് വടകര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ റിനാസ് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ സിറാജിന്റെ പുറത്തും കഴുത്തിലും ചെവിയിലും കുത്തേറ്റു. ചെവി അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിറാജ് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഈ സമയം റിനാസ് ഓടി രക്ഷപ്പെട്ടു.

Previous Post Next Post