യുവതിയെ രാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സംഭവം….ബസ് ജീവനക്കാരുടെ….



കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പാതിരാത്രിയില്‍ ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സംഭവത്തില്‍ നടപടിയെടുത്ത് മോട്ടാര്‍ വാഹനവകുപ്പ്. സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസന്‍സ് ആറു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. ജീവനക്കാര്‍ എടപ്പാളിലെ കേന്ദ്രത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നിര്‍ബന്ധിത പരിശീലനത്തിലും പങ്കെടുക്കണമെന്നും മോട്ടാര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു

Previous Post Next Post