ചിങ്ങമാസ പൂജക്കായി ശബരിമല നട തുറന്നു….ദര്‍ശനം നാളെ മുതല്‍


ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നടതുറന്ന് ശ്രീകോവിലില്‍ ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ അഗ്‌നി പകര്‍ന്നു.

ചിങ്ങം ഒന്ന് നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക് ദര്‍ശനത്തിനായി നട തുറക്കും. ചിങ്ങം ഒന്ന് മുതല്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയില്‍ പടി പൂജ ഉണ്ടായിരിക്കും. ചിങ്ങ മാസ പൂജകള്‍ പൂര്‍ത്തിയാക്കി ആഗസ്റ്റ് 21 ന് രാത്രി പത്ത് മണിക്ക് നട അടയ്ക്കും. തുടര്‍ന്ന് തിരുവോണ പൂജക്കായി ആഗസ്റ്റ് 24 ന് വൈകിട്ട് നട വീണ്ടും തുറക്കും.

Previous Post Next Post