മാന്തുരുത്തിയിൽ മാരുതി ഇക്കോവാൻ റോഡിൽ നിന്നും തെന്നി നീങ്ങി ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം.... വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്



പാമ്പാടി : പാമ്പാടി മാന്ദുരുത്തിയിൽ നിയന്ത്രണം വിട്ട മാരുതി വാൻ തെന്നി നീങ്ങി റോഡരുകിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറിൻ്റ സുരക്ഷാവേലിയിൽ ഇടിച്ച് നിന്നു ഇന്ന് ഉച്ചക്ക് ശേഷം 1:30 ന് ആയിരുന്നു അപകടം 
വാഴൂർ ഭാഗത്തു നിന്നും കറുകച്ചാൽ ഭാഗത്തേയ്ക്ക് വന്ന വാൻ ആണ് അപകടത്തിൽപ്പെട്ടത് 
ഈ ഭാഗത്ത് റോഡിൽ മഴ പെയ്യുമ്പോൾ  വഴുക്കൽ ഉണ്ടാകും ഇതാണ് അപകട കാരണം നിരവധി അപകടങ്ങൾ ഈ ഭാഗത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട് അപകടത്തിൽ ആർക്കും പരുക്കില്ല 
വാൻ അല്പം കൂടി മുന്നോട്ട് നീങ്ങിയിരുന്നു എങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു ഇടിയുടെ ആഘാതത്തിൽ ട്രാൻസ് ഫോർമറിൻ്റെ സംരക്ഷണ വേലി തകരുകയും ഒരു വൈദ്യുതി പോസ്റ്റ് ഒടിയുകയും ചെയ്തു
أحدث أقدم