എന്റെ കരാമ' എന്ന ഇൻഗ്രാം പേജിലൂടെ പുറത്തുവന്ന വിഡിയോ ഇതിനോടകം ഒട്ടേറെ പേരാണ് പങ്കുവച്ചിരിക്കുന്നത്. പ്രവാസി സമൂഹത്തോട് ദുബായ് പൊലീസ് കാട്ടുന്ന കരുതലും സവിശേഷമായ അടുപ്പവുമാണ് ഈ ദൃശ്യങ്ങളിൽ തെളിയുന്നതെന്ന് പ്രവാസികൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു
ദുബായിയുടെ ബഹുസംസ്‌കാര കൂട്ടായ്മയുടെയും സഹിഷ്ണുതയുടെയും മികച്ചൊരു മാതൃകയാണ് ഇത്
ഓണാഘോഷങ്ങളിൽ ദുബായ് പൊലീസ് പങ്കുചേരുന്നത് ഇതാദ്യമായല്ല. മുൻവർഷങ്ങളിലും ഗൾഫിലെ ഇന്ത്യൻ സമൂഹത്തിന്റെ സന്തോഷങ്ങളിൽ പങ്കാളികളാകാൻ പൊലീസ് ഉദ്യോഗസ്ഥർ മുന്നോട്ടുവന്നിട്ടുണ്ട്. ഭരണകൂടവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജനവിഭാഗങ്ങളും തമ്മിലുള്ള ആത്മബന്ധം ദൃഢമാക്കാൻ ഇത്തരം ഇടപെടലുകൾ വലിയ തോതിൽ സഹായിക്കുന്നുണ്ട്