വന്ദേഭാരത് എക്സ്പ്രസിലെ യാത്ര…യാത്രക്കാരി ശുചിമുറിയിൽ പോയ സമയം; സീറ്റിൽ കണ്ടത്..


യാത്രക്കാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ പിന്നീടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. റെയിൽവേ മന്ത്രാലയത്തെ ഉൾപ്പെടെ പരാമർശിച്ച് പലരും സമൂഹ മാധ്യമങ്ങളിൽ

ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ സീറ്റിനടിയിൽ ചത്ത നിലയിൽ അണലിയെ കണ്ടെത്തി. കൊച്ചിയിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.20-ന് പുറപ്പെടേണ്ടിയിരുന്ന സർവീസിനിടയിലാണ് സംഭവം. സി6 കോച്ചിലെ 27-ാം നമ്പർ സീറ്റിലാണ് അപകടകാരിയായ റസൽസ് വൈപ്പർ (അണലി) ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടത്. ട്രെയിനിലെ ജീവനക്കാരെത്തി ചത്ത പാമ്പിനെ നീക്കി.

യാത്രക്കാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ പിന്നീടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. റെയിൽവേ മന്ത്രാലയത്തെ ഉൾപ്പെടെ പരാമർശിച്ച് പലരും സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം തുടങ്ങി. രാത്രിയോടെ മംഗളൂരുവിലെത്തിയപ്പോൾ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു.


പാമ്പിനെ കണ്ട സീറ്റിലിരുന്ന യാത്രക്കാരി ശുചിമുറിയിലേക്കു പോയ സമയത്താണ് അടുത്തുള്ളവർ സീറ്റിൽ അണലി കിടക്കുന്നതു കണ്ടത്. ചെറിയ കുട്ടിയാണു തൊട്ടടുത്ത സീറ്റിലിരുന്നിരുന്നത്. ശ്രദ്ധയിൽ‍പെട്ടതോടെ യാത്രക്കാർ ടിക്കറ്റ് പരിശോധകനെ ഉൾപ്പെടെ വിവരമറിയിച്ചു. ഈ സമയത്ത് പാക്കറ്റിൽ കുപ്പിവെള്ളവുമായി ജീവനക്കാരും കോച്ചിലൂടെ പോയിരുന്നുവെന്നു യാത്രക്കാർ പറഞ്ഞു. ട്രെയിനിന്റെ ശുചീകരണ ജോലികൾ നേരത്തെ പൂർത്തിയായിരുന്നു. ആ സമയത്തു പാമ്പിനെ കണ്ടിരുന്നില്ലെന്നാണു സൂചന. ചേനത്തണ്ടൻ (റസൽസ് വൈപ്പർ) എന്ന വിഷമുള്ള ഇനത്തെയാണു ചത്ത നിലയിൽ കണ്ടെത്തിയത്.


തൃപ്പൂണിത്തുറയിൽ നിന്നുള്ള കുടുംബം ഇരുന്ന സീറ്റിലാണ് അണലിയെ കണ്ടത്. ഇവർക്കു സീറ്റ് മാറ്റി നൽകി. റെയിൽവേ ഉദ്യോഗസ്ഥർ കൃത്യമായി ഇടപെട്ടതിനാൽ പരാതി നൽകിയില്ലെന്നു യാത്രക്കാർ പറഞ്ഞു. ട്രെയിൻ സമയത്തു തന്നെ പുറപ്പെട്ടു. വളരെയധികം സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമുള്ള ട്രെയിനിൽ അപകടകാരിയായ പാമ്പ് എങ്ങനെ വന്നെന്ന പരിശോധനയിലാണു റെയിൽവേ. മെക്കാനിക്കൽ, റെയിൽവേ പൊലീസ് വിഭാഗങ്ങൾ അന്വേഷണം തുടങ്ങി. മെക്കാനിക്കൽ വിഭാഗത്തിനാണു ശുചീകരണ ചുമതല.

أحدث أقدم