
പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം. പരീക്ഷാ രേഖകൾ ഉടൻ ഉദ്യോഗാർത്ഥിക്ക് നൽകണമെന്നാണ് നിർദേശം. രേഖകൾ കൈമാറാൻ വൈകിയതിൽ വിശദീകരണം നൽകാനും കമ്മീഷൻ നിർദേശം നൽകി.
ആസൂത്രണ ബോർഡ് പരീക്ഷയുടെ വിവരങ്ങൾ നൽകാൻ കമ്മീഷൻ ഉത്തരവിട്ട് ഒരു മാസം കഴിഞ്ഞിട്ടും നൽകാത്ത സാഹചര്യത്തിലാണ് അന്ത്യശാസനം. രേഖകൾ കൈമാറാത്തത് നിരുത്തരവാദപരം എന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടി വരുമെന്നും പിഎസ്‌സിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്