സ്വാതന്ത്ര്യദിനം: സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല


സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് വന്ദേമാതരത്തെക്കുറിച്ച് പരാമര്‍ശമില്ലാത്തത്. സ്‌കൂളുകളില്‍ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് സര്‍ക്കുലറിലുള്ളത്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌കൂളുകളിലും ഇത് പാലിക്കേണ്ടി വരുമെന്ന് അഭ്യൂഹമുഹമുണ്ടായിരുന്നു. പുതിയ സര്‍ക്കുലര്‍ വന്നതോടെ ഇതിന് വിരമമായി

أحدث أقدم