മലയാളി നഴ്‌സിങ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു…




ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിത്രദുർഗയിൽ മലയാളി നഴ്‌സിങ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപടത്തിൽപ്പെട്ടത്. ബസിന്റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീനർ ശങ്കറുമാണ് മരിച്ചത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലുള്ള അയമംഗലത്തിനടുത്ത് റോഡരികിലെ ബസ് ഓടയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെല്ലാം മലയാളി വിദ്യാർഥിനികളാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല. ബന്നാർഘട്ട റോഡിലെ യൂനിവേഴ്‌സൽ നഴ്‌സിങ് കോളജിലെ 53 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ദേശീയപാത 48ൽ അയ്മംഗല പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് അപകടം നടന്നത്. അയ്മംഗലത്തിന് സമീപം ഹൈവേയിൽ വെച്ച് ബസിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ ഡ്രൈവറും ക്ലീനറും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്

أحدث أقدم