ബഹ്‌റൈനിൽ ബാത്ത് ടബ്ബിലെ വെള്ളത്തിൽ വീണ് മലയാളി ബാലന് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സ്വദേശികളുടെ ഏകമകൻ



മനാമ : ബഹ്‌റൈനില്‍ വീട്ടിലെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ അബദ്ധത്തില്‍ വീണ് മലയാളി ബാലന് ദാരുണ മരണം. കോട്ടയം സ്വദേശിനിയായ മേഘയുടെ ഏകമകൻ ധ്യാൻ സൂര്യ (3) ആണ് മരിച്ചത്.

ബഹ്‌റൈനില്‍ പ്രവാസിയായ മേഘ, ബിസിനസ് തിരക്കുകള്‍ക്കിടയില്‍ മകനെ കുറച്ചുകാലത്തേക്ക് നാട്ടിലേക്ക് അയച്ചിരുന്നു. തുടർന്ന്, ഓണം ആഘോഷിക്കുന്നതിനായി നാല് ദിവസം മുമ്പാണ് കുഞ്ഞിനെ ബഹ്‌റൈനിലേക്ക് തിരിതെ കൊണ്ടുവന്നത്.
അമ്മ അടുക്കളയില്‍ ജോലി ചെയ്തിരിക്കെ കുട്ടി ബാത്ത് ടബ്ബില്‍ നിറച്ചുവെച്ചിരുന്ന വെള്ളത്തില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്‌റൈൻ കേരളീയ സമാജം അംഗമാണ് മേഘ.
أحدث أقدم