യാത്രയ്ക്കിടെ ഗർഭിണി ബോധരഹിതയായി; രക്ഷിക്കാൻ കുതിച്ചു പാഞ്ഞ് സ്വകാര്യബസ്




കോട്ടയം : ഇന്നലെ പുത്തൻകാവ് - തൃപ്പൂണിത്തുറ റോഡിൽ രാവിലെ ഗതാഗതക്കുരുക്കിന് ഇടയിലൂടെ പായുന്ന സ്വകാര്യ ബസ് കണ്ട് പലരും കോപാകുലരായി.

പക്ഷേ ഗർഭിണിയായ യാത്രക്കാ അരിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു ബസ്. വൈക്കത്തു നിന്നു വൈറ്റിലയിലേക്കു സർവീസ് നടത്തുന്ന പ്രിയദർശിനി എന്ന ബസിലാണ് ഗർഭിണിയായ യാത്രക്കാരിക്ക് സഹയാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും സമയോചിതമായ ഇടപടൽ തുണയായത്. നാലു മാസം ഗർഭിണിയായ യുവതി വൈക്കത്തു നിന്നാണ് ബസിൽ കയറിയത്. തെക്കൻ പറവൂർ കഴിഞ്ഞ ഉടനെ അസ്വസ്ഥത അനുഭവപ്പെട്ട ഇവർ ബോധരഹിതയായി. യുവതിയുടെ ജീവൻ രക്ഷിക്കാൻ ബസ് ഡ്രൈവർ തോട്ടകം സ്വദേശി പി.ആർ രാജീവും കണ്ടക്ടർ മറവന്തുരുത്ത് സ്വദേശി എം.എസ് ഷൈജുവും ചേർന്നു ബസിൽ തന്നെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചു.

കടുത്ത ഗതാഗതക്കുരുക്ക് അവഗണിച്ച് ബസ് ലൈറ്റുകൾ തെളിയിച്ച് അതിവേഗത്തിൽ ഓടിച്ച് ഇവർ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്രതിയിൽ എത്തി ക്കുകയായിരുന്നു 


Previous Post Next Post