മന്ത്രിയോട് ആലോചിക്കാതെയാണ് കമ്മീഷണർ പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവ് ഇറക്കിയത്. പ്ലാസ്റ്റിക് കുപ്പികൾ തിരികെ വാങ്ങുന്നത് നല്ല നടപടിയാണെന്ന് മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന് അനുയോജ്യമാണിത്. തദ്ദേശ വകുപ്പുമായി ചേർന്ന് പദ്ധതി വിപുലപ്പെടുത്താനും ആലോചനയുണ്ടെന്നും ഓണത്തിനു ശേഷം ഇതിനായി വിശദ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.