രാജ്യാന്തര വിപണിയിൽ മാറിമറിഞ്ഞ് സ്വർണവില, യുഎഇയിലെ നിരക്കറിയാം...


ദുബായ്:  വാരാന്ത്യത്തിൽ
മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് രാവിലെയോടെ വർധിച്ചു. ഇതോടെ ആഭരണപ്രേമികൾക്കും ഉപയോക്താക്കൾക്കും ഉയർന്ന നിരക്ക് നൽകേണ്ട അവസ്‌ഥയാണ്. രാവിലെ 8.17ലെ വിവരമനുസരിച്ച് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 488.50 ദിർഹമായി ഉയർന്നു.

ഇന്നലെ ഇത് 487.25 ദിർഹമായിരുന്നു. 1.25 ദിർഹത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഒരു ദിർഹം വർധിച്ച് 452.25 ദിർഹത്തിലെത്തി. കഴിഞ്ഞ ദിവസം ഇത് 451.25 ദിർഹമായിരുന്നു.

ഉയർച്ചയും താഴ്ചയും നിറഞ്ഞ ജൂലൈയ്ക്ക് ശേഷം വിലക്കയറ്റം ഓഗസ്റ്റ് തുടക്കത്തിൽ 24 കാരറ്റ് സ്വർണത്തിന് 487.25 ദിർഹവും 22 കാരറ്റിന് 451.25 ദിർഹവുമായിരുന്നു നിരക്ക്. ശനിയും ഞായറും ഈ നിരക്കിൽ തന്നെ മാറ്റമില്ലാതെ തുടർന്നെങ്കിലും തിങ്കളാഴ്‌ചയോടെ ഉയരുകയായിരുന്നു. ജൂലൈ 31ലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ, ഓഗസ്റ്റിലെ ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 24 കാരറ്റിന് ഗ്രാമിന് 3.25 ദിർഹവും 22 കാരറ്റിന് 3 ദിർഹവും വർധിച്ചിട്ടുണ്ട്.

أحدث أقدم