ദുബായിൽ സ്വർണവില കുതിച്ചുയരുന്നു



ദുബായ് .ദുബായിൽ സ്വർണവില കുതിച്ചുയരുന്നു
 ഓഗസ്റ്റിലെ തുടർച്ചയായ മുന്നേറ്റത്തിനൊടുവിൽ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 531.25 ദിർഹമായി. രണ്ടു മാസത്തിലേറെയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ ഗ്രാമിന് 528.25 ദിർഹമായിരുന്ന വിലയാണ് ഇന്ന് 3 ദിർഹം കൂടി ഉയർന്നത്. 22 കാരറ്റ് സ്വർണത്തിനും സമാനമായ വർധന രേഖപ്പെടുത്തി. ഇന്നലെ ഗ്രാമിന് 489 ദിർഹമായിരുന്ന 22 കാരറ്റിന്റെ വില ഇന്ന് 492 ദിർഹമായി.

ജൂൺ നാലിന് 538.50 ദിർഹമായിരുന്നു 24 കാരറ്റ് സ്വർണത്തിന്റെ വില. 90 ദിവസത്തെ വിലനിലവാരം പരിശോധിക്കുമ്പോൾ അതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്. ഓഗസ്റ്റ് മൂന്നിന് രേഖപ്പെടുത്തിയ 485.50 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ 45.75 ദിർഹത്തിന്റെ വർധനയാണ് ചൊവ്വാഴ്ച ഉണ്ടായത്. 22 കാരറ്റ് സ്വർണത്തിനും ഓഗസ്റ്റ് മൂന്നിന് ഗ്രാമിന് 449.50 ദിർഹമായിരുന്നത് ഇന്ന് 492 ദിർഹമായി ഉയർന്നു. രണ്ടിനും 42.50 ദിർഹത്തിന്റെ വർധന.
أحدث أقدم