അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം…വീണ്ടും പോസ്റ്റുമായി അർജുൻ ആയങ്കി….


എറണാകുളം: അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം അനുവദിച്ച് കോടതി. ഊന്നുകല്ല് പൊലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയാണ് ജാമ്യം നൽകിയത്. കോതമംഗലം കോടതി അവധിയായതിനെ തുടർന്ന് പ്രതികളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

ഇതിനിടെ വീണ്ടും സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമായി അർജുൻ ആയങ്കി രം​ഗത്തെത്തി. എം വി ജയരാജനുള്ള മറുപടിയായാണ് പോസ്റ്റ്. സിപിഎമ്മിന് വേണ്ടി പ്രതികരിച്ചതിൻ്റെ പേരിൽ കൂടിയാണ് കള്ളക്കേസിൽ ജയിലിൽ അടക്കപ്പെട്ടതെന്നും പോസ്റ്റിൽ പറയുന്നു. പിന്തുണ വേണ്ടെന്നും പിന്നിൽ നിന്ന് കുത്തരുത് എന്നും ആവശ്യപ്പെടുന്നു. എം വി ജയരാജൻ്റെ ഇന്നത്തെ പ്രതികരണങ്ങളോടാണ് മറുപടി. പൊലീസ് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.


أحدث أقدم