മുൻ കാമുകിയെ കൊല്ലാൻ പദ്ധതിയിട്ടു, പ്ലാൻ ചെയ്യാൻ ചാറ്റ്ജിപിടിയുടെ സഹായം തേടി, പിന്നാലെയെത്തിയത്..


        
 

മുൻ കാമുകിയെ കൊലപ്പെടുത്താനും ലൈംഗികമായി ആക്രമിക്കാനും യുവാവ് പദ്ധതിയിടുന്നെന്ന് പോലീസിന് വിവരം നൽകിയത് ചാറ്റ്ജിപിടി! എന്താ വാർത്ത കണ്ടപ്പോൾ ഒന്ന് ഞെട്ടിയോ? എന്നാൽ സത്യമാണ്. യുഎസിലാണ് ഈ അസാധാരണമായ കേസുണ്ടായത്. കാമുകിയെ കൊല്ലാൻ പദ്ധതിയിട്ട 25 -കാരനായ മുൻ ഗോൾഡ്മാൻ സാക്സ് അനലിസ്റ്റ് ഡാരൻ ഷിഡ സോയെ പോലീസ് അറസ്റ്റ് ചെയ്തു. ചാറ്റ് ജിപിടിയിലെ സംഭാഷണങ്ങളിൽ ഗുരുതരമായ ഭീഷണി കണ്ടെത്തിയതിനെ തുടർന്ന് ഒപ്പൺ എഐ വിവരം യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (FBI) അറിയിച്ചതോടെയാണ് സംഭവം അറസ്റ്റിലേക്ക് നീണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അറസ്റ്റിന് പിന്നാലെ സോയെ ഗോൾഡ്മാൻ സാക്സിൽ നിന്ന് പുറത്താക്കി.

 
Previous Post Next Post