കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർഗീയവാദിയാണെന്ന് എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. മോഹനൻ കുന്നുമ്മൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മീറ്റിംഗുകളെക്കാൾ കൂടുതൽ പങ്കെടുത്തത് സംഘപരിവാർ വേദികളിലാണെന്നും ആർഎസ്എസിന്റെ തിട്ടൂരം പാലിക്കാൻ തയ്യാറല്ലെന്നും സഞ്ജീവ് പറഞ്ഞു. ഉന്ന വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെയും എസ്എഫ്ഐ രംഗത്തെത്തി. മോഹനൻ കുന്നുമ്മലിൻറെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.