ഇടുക്കി ഡബിൾ കട്ടിംഗിനു സമീപം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


'ഇടുക്കി ഡബിൾ കട്ടിംഗിനു സമീപം കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചെറുതോണി സ്വദേശി കണിയാംകുന്നിൽ ബിനീഷ് കെ ജെ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭാര്യ ലതികയുമായി കട്ടപ്പനയ്ക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
Previous Post Next Post