കോട്ടയം: സ്നേഹസേവനം ഗ്ലോബൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും സൗജന്യ ഡയാലിസിസ് കിറ്റ് ചികിത്സാ സഹായ വിതരണവും നടത്തി.
കേരളാ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡൻ്റ് സി.പി.സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ് രക്ഷാധികാരി ഏ.ജി. തങ്കപ്പൻ ജനപ്രതിനിധികളായ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം മുൻസിപ്പൽ ചെയർമാൻ എം.പി.സന്തോഷ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ്, ട്രസ്റ്റ് അംഗവും കോട്ടയം മുൻസിപ്പൽ കൗൺസിലറുമായ കെ.കെ.പ്രസാദ് എന്നിവരെ ആദരിച്ചു.കോട്ടയം എസ്.എൻ.വി.സമാജം ട്രഷറർ ഡോ. ഗീതാ പ്രദീപ് ആശംസകൾ അർപ്പിച്ചു. സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.ബി. ബിനു ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ സഹായ വിതരണവും നടത്തി.
ട്രസ്റ്റ് സെക്രട്ടറി പി.അനിൽകുമാർ സ്വാഗതവും ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് അഡ്വ.ശാന്താറാം റോയി തോളൂർ നന്ദിയും പറഞ്ഞു.