സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല....




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാൻ സാധ്യത. അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ശക്തി കൂടിയ ന്യൂനമർദമായി ആയി ദുർബലപ്പെടാൻ സാധ്യത.

സംസ്ഥാനത്ത് ഈ മാസം 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Previous Post Next Post