ജോസഫും കുടുംബവും വേളാങ്കണ്ണിയിൽ തീർത്ഥാടനത്തിന് പോയ സമയം നോക്കിക്കയറി, വാടകവീട് കുത്തിത്തുറന്ന്..


ആളില്ലാത്ത സമയം നോക്കി വാടക വീട് കുത്തിത്തുറന്ന് രണ്ടു പവൻ സ്വർണവും 6,000 രൂപയും കവർന്നു. കാളികുളം കവലയ്ക്ക് കിഴക്ക് വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ കപ്പേളവെളി കെ ജെ ജോസഫിൻറെ (ബോബൻ) വീട്ടിലാണ് മോഷണം നടന്നത്. ജോസഫും കുടുംബവും ഈ വീട്ടിൽ താമസം തുടങ്ങിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ കെ ജെ ജോസഫും ഭാര്യ ലാലി ജോസഫും മകൻ ലിവിൻ കെ ജോസഫും വേളാങ്കണ്ണി തീർഥാടനത്തിന് പോയിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. വീടിൻറെ പിൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. അലമാരിയിലുണ്ടായിരുന്ന തുണികളും ട്രോളി ബാഗിലുണ്ടായിരുന്ന സാധനങ്ങളുമെല്ലാം വലിച്ചുവാരിയ നിലയിലായിരുന്നു. ട്രോളി ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ടു പവൻറെ സ്വർണവളകളും അലമാരിയിൽ വെച്ചിരുന്ന 6000 രൂപയുമാണ് നഷ്ടപ്പെട്ടത്. എന്നാൽ അലമാരിയിലുണ്ടായിരുന്ന റോൾഡ് ഗോൾഡ് ആഭരണങ്ങൾ മോഷ്ടാക്കൾ ഉപേക്ഷിച്ചു പോയതായി ജോസഫ് പറഞ്ഞു.

أحدث أقدم