സംസ്ഥാനത്ത് അപ്രഖ്യാപിത സെൻസർഷിപ്പ്…അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നു….


തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത സെൻസർഷിപ്പ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിൻ്റെ വാർത്താ സമ്മേളനം പോലും ജനങ്ങളിൽ എത്താതിരിക്കാൻ സർക്കാർ ഇടപെടുന്നു. നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും പിണറായി വിജയൻ.

മുഖ്യമന്ത്രി വി ഡി സതീശൻ്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടു എന്ന് പിണറായി വിജയൻ്റെ പ്രതികരണം വാർത്തയാക്കിയത് വിവിധ മാധ്യമങ്ങളുടെ ആറോളം പോസ്റ്റുകളാണ് ഫേസ്ബുക്ക് നിന്ന് നീക്കിയത്. 'ഓപ്പറേഷൻ തൂഫാൻ' രാഷ്ട്രീയ സമ്മർദത്തിന് കീഴടങ്ങി പ്രഹസനമാകുന്നു എന്ന സന്ദേശമാണ് നീക്കം എന്നും ആഭ്യന്തരമന്ത്രി ഇതിനെതിരെ പ്രതികരിക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം

أحدث أقدم