തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കടകളിൽ വെള്ളം കയറി നഷ്ടം സംഭവിച്ച വ്യാപാരികൾക്കും നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചു. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയും വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പദ്ധതികളുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി ഉടൻ പ്രഖ്യാപിക്കും. ഇതുവരെ വീടുകളിൽ വെള്ളം കയറിയവർക്കാണ് സർക്കാർ സഹായം നൽകിയിരുന്നത്. പുതിയ തീരുമാനത്തോടെ മഴക്കെടുതിയിൽ ബാധിക്കപ്പെട്ട വ്യാപാരികൾക്കും സർക്കാർ സഹായം ലഭ്യമാകും.
മഴക്കെടുതി: വ്യാപാരികൾക്കും നഷ്ടപരിഹാരം… ജാഗ്രത തുടരണമെന്ന് സർക്കാർ
ജോവാൻ മധുമല
0
Tags
Top Stories