മാസപ്പടിക്കേസില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും നിര്‍ണായകമായ കണ്ടെത്തലുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പുറത്തുവിട്ടത്. വീണ ടിയുടെ ഡയറിയിലെ കൈയ്യെഴുത്ത് പ്രതികളില്‍ നിന്ന് ദുബായിയിലേയ്ക്ക് 85 ലക്ഷത്തിന്റെ ഹവാല ഇടപാട് നടന്നെന്നാണ് സൂചന ലഭിച്ചെന്നും, 20.5 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയിരുന്നെന്നുമാണ് ഇഡി കണ്ടെത്തല്‍. വരുമാനത്തില്‍ അധികം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ, മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡ് ഇന്റര്‍നെറ്റ് റൂട്ടറിന് വേണ്ടി ഉപയോഗിച്ചെന്നുമാണ് ഇഡി പത്രക്കുറിപ്പിലൂടെ അറിയിക്കുന്നത്.