കൊച്ചിയിൽ ഇന്ന് പകൽ ഗതാഗത നിയന്ത്രണം




കൊച്ചി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌നന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ജില്ലയില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിനും വഴിയോര കച്ചവടത്തിനും നിയന്ത്രണമുണ്ട്. നെടുമ്പാശേരിയി മുതല്‍ ആലുവ വരെ രാവിലെ 10 മണിവരെ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.രാവിലെ 10 മണിക്ക് ശേഷം അങ്കമാലിയില്‍ നിന്ന് ആലുവയിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല.
أحدث أقدم