വിദ്യാർത്ഥിനിയും മോഡലുമായ യുവതിയെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ


        

ഡൽഹി: തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതിയെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുസ്ക്കാൻ (21) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമണമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



മുസ്ക്കാന്റെ ജിം ട്രെയിനറായ ഇമ്രാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. മുസ്ക്കാന്റെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് അഭിഷേക് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ് പൊലീസ്. മുസ്ക്കാനെ ഇമ്രാൻ മുൻപും ഉപദ്രവിച്ചിരുന്നതായി സഹോദരിമാർ പറഞ്ഞിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സംശയം ഇയാളിലേക്ക് നീളുന്നതെന്നും സുഹൃത്ത് പ്രതികരിച്ചു.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്

Previous Post Next Post