മുണ്ടക്കയം : മുണ്ടക്കയം കോസ് വേ ജംഗ്‌ഷനില്‍ അനധികൃതമായി നടപ്പാത കൈയേറി കച്ചവടം. പരാതികൾ ഉയർന്നതോടെ വഴിയോരക്കച്ചവടക്കാരെയും അവരുടെ വാഹനങ്ങളെയും മുണ്ടക്കയം ഗ്രാമപഞ്ചായത്തും മുണ്ടക്കയം പോലീസും ചേര്‍ന്ന് ഒഴിപ്പിച്ചു.
മുണ്ടക്കയത്ത് മൂന്നു റോഡുകള്‍ സംഗമിക്കുന്ന കോസ് വേ ജംഗ്‌ഷനില്‍ നടപ്പാത കൈയേറി നിരവധി ആളുകൾ വാഹനങ്ങളില്‍ കച്ചവടം ചെയ്തിരുന്നു. ഇത്തരം കച്ചവടങ്ങൾ മൂലം കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രകാര്‍ക്കും വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.
തുടർന്ന് ഇക്കാര്യത്തിൽ പരാതികൾ വ്യാപകമായതോടെയാണ് പോലീസും പഞ്ചായത്ത് അധികൃതരും ഇടപെട്ട് ഇവരെ ഒഴിപ്പിച്ചത്.