സർക്കാരിന് ഗവർണർ എന്ന ഭരണഘടനാസ്ഥാപനത്തോട് സൗഹാർദ്ദ ബന്ധമായിരിക്കണം. ഗവർണർ എന്ന പദവിയെ ആദരവോടെ കാണണം. വിദ്യാഭ്യാസത്തെ രാഷ്ട്രീയവൽക്കരിക്കരുത് എന്നതുകൊണ്ടാണ് ഭരണഘടനാ നിർമാതാക്കൾ സർവകലാശാലകളെ സർക്കാരിന്റെ പരിധിക്ക് പുറത്തു നിർത്തി ഗവർണർമാരെ ഏൽപ്പിച്ചതെന്നും ഗവർണർ പറഞ്ഞു. മോഹൻ കുന്നുമ്മൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെതിരായ സർക്കാർ നിലപാടും ഗവർണർ തള്ളി. വിസിമാർ എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ വന്ന് തന്നോട് പറയട്ടെ, താൻ അപ്പോൾ മറുപടി നൽകാമെന്നും രാജേന്ദ്ര ആർലേക്കർ പറഞ്ഞു.