സംഘപരിവാറിനെ വിമർശിച്ച് പ്രിയങ്ക് ഖാർഗെ…


സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് വഹിച്ച പങ്കിനെ ചോദ്യംചെയ്ത് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ ജീവൻ ബലിനൽകിയ അംഗങ്ങളുടെ പേരുകൾ വെളിപ്പെടുത്താൻ വെല്ലുവിളിച്ചുകൊണ്ടാണ് ശനിയാഴ്ച ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹം ആർഎസ്എസ്സിനെതിരെ രൂക്ഷമായ ആക്രമണം നടത്തിയത്.

സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷികളായ 500 കോൺഗ്രസ് അംഗങ്ങളുടെയെങ്കിലും പട്ടിക നൽകാൻ തനിക്ക് കഴിയുമെന്നും, എന്നാൽ അങ്ങനെയുള്ള 50 പേരുകളുടെയെങ്കിലും പട്ടിക ഹാജരാക്കാൻ ആർഎസ്എസ്സിന് സാധിക്കുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. ‘ആർഎസ്എസ്സിനോടുള്ള എന്റെ ഒരേയൊരു ചോദ്യം ഇതാണ്; നിങ്ങൾ ഏത് സ്വാതന്ത്ര്യസമരത്തിലാണ് പങ്കെടുത്തതെന്ന് ഞങ്ങളോട് പറയൂ.’ ഖാർഗെ പരിഹസിച്ചു.

أحدث أقدم