യുജിസി നെറ്റ് പരീക്ഷ...മൂന്ന് വിഷയങ്ങളിലെ പരീക്ഷ വീണ്ടും നടത്തും; തീയതികള്‍ പ്രഖ്യാപിച്ചു..



 
യുജിസി നെറ്റ് പരീക്ഷയിലെ ചോദ്യപേപ്പറുകളില്‍ നിരവധി പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് വിഷയങ്ങളിലെ പരീക്ഷ വീണ്ടും നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. ഈ വര്‍ഷം ജൂണ്‍ 22 മുതല്‍ 30 വരെ നടത്തിയ പരീക്ഷകളാണ് വീണ്ടും നടത്തുക. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലാണ് പുനഃപരീക്ഷ നടത്തുന്നത്. പരീക്ഷയിലെ ചോദ്യപേപ്പറുകളില്‍ വസ്തുതാപരമായ പിഴവുകള്‍, അച്ചടിപ്പിശകുകള്‍, വിവര്‍ത്തന പിശകുകള്‍, വ്യാകരണ പിഴവുകള്‍, തെറ്റായ പദപ്രയോഗങ്ങള്‍, ചോദ്യങ്ങളുടെ ആവര്‍ത്തനം തുടങ്ങിയവ കണ്ടെത്തിയതായി എന്‍ടിഎ അറിയിച്ചു.





Previous Post Next Post