കുവൈറ്റ് സിറ്റി / അഞ്ചാലുംമൂട് തൃക്കടവൂർ
സ്വദേശി കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മരിച്ചു. തൃക്കടവൂർ കുരീപ്പുഴ സെന്റ് ജോസഫ്സ് നഗർ 170 മന്ന ഭവനിൽ ആന്റണിയുടെയും പരേതയായ ശാന്തിയുടെയും മകൻ ജിജോ ആന്റണിയാണ് (27) മരിച്ചത്
കഴിഞ്ഞ ദിവസം വൈകിട്ട് 3ന് കുവൈത്ത് സിറ്റിയിലെ ഹവല്ലിയിലെ താമസ സ്ഥലത്തു വച്ചായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തിൽ ഡെലിവറി ഡവറായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട്. സഹോദരി: ജിജി