
സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാൽ ദുരിതത്തിലായി യാത്രക്കാർ. ഇന്ന് രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി ഫുജൈറ വിമാനമാണ് വൈകുന്നത്. വീണ്ടും തുടർച്ചയായി സ്‌പൈസ് ജെറ്റ് വൈകിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി വിമാനക്കമ്പനി നിരുത്തരവാദിത്തപരമായ നടപടികൾ സ്വീകരിക്കുന്നത്. ഇന്ന് പുലർച്ചെ 12.25ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനം പുറപ്പെട്ടത് രാവിലെ 9.40നായിരുന്നു. എന്നാൽ സർവീസ് വൈകുന്നതിന്റെ കാരണം അധികൃതർ ഇതുവരെയും വ്യക്താക്കിയിട്ടില്ല. രാവിലെ 11.45 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം റീഷെഡ്യൂൾ ചെയ്തത് അവസാന സമയമാണ്. എന്നാൽ, പുതുക്കിയ സമയം എപ്പോഴാണെന്ന് കൃത്യമായി അറിയിക്കാൻ വിമാനക്കമ്പനി അധികൃതർ തയ്യാറായിട്ടില്ല