അതിവേഗം ഒഴിപ്പിച്ച് ജർമൻ പട്ടണങ്ങൾ; ആകാശത്ത് വട്ടമിട്ട് വിമാനങ്ങളും ഹെലികോപ്റ്ററുകളും, തീ അണയ്ക്കാൻ യൂറോപ്യൻ യൂണിയൻ



ബ്രസൽസ് ബൽജിയത്തിലെ ഹൈ ഫെൻസിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 3000 ഹെക്‌ടർ വനം കത്തിനശിച്ചു. വനത്തോടുചേർന്ന പ്രദേശങ്ങളിലെ 600 ൽ ഏറെ താമസക്കാരെ ഒഴിപ്പിച്ചു. ബൽജിയം അതിർത്തിയോടു ചേർന്ന ജർമൻ പട്ടണങ്ങളും ഒഴിപ്പിക്കാൻ തുടങ്ങി. കിഴക്കൻ ബൽജിയത്തിലെ വനമേഖലയിൽ വെള്ളിയാഴ്ചയാണു തീ പടർന്നത്.

ജർമനി, ലക്സംബർഗ് എന്നീ രാജ്യങ്ങളിലെയും അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിനെത്തി. വെള്ളം ചീറ്റിക്കുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളും യൂറോപ്യൻ യൂണിയൻ രംഗത്തിറക്കി. രണ്ടാഴ്ചയായി കൊടുംചൂടിൽ ഉരുകുകയാണു ബൽജിയം. ജൂണിൽ സ്പെയിനിലും ഫ്രാൻസിലും കാട്ടുതീയിൽ വൻനാശമാണുണ്ടായത്.
Previous Post Next Post