സുകുമാരക്കുറുപ്പിന്റേതെന്ന തരത്തിൽ പുറത്തുവന്ന ചിത്രങ്ങൾ നൽകിയത് താൻ അല്ലെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്‌ബർ.


        

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ചിത്രങ്ങളെന്ന പേരിൽ പുറത്തുവിട്ട ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത് താനല്ലെന്ന് കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്‌ബർ. സുകുമാരക്കുറിപ്പ് ബ്രൂണെയിലുണ്ടെന്ന പ്രചരണങ്ങളുമായോ, പുറത്തുവന്ന ചിത്രങ്ങളുമായോ തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും സുകുമാരക്കുറുപ്പ് തിരോധാന കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ അലി അക്‌ബർ പറഞ്ഞു.

അലി അക്ബറും കൊച്ചിയിലെ സൈബർ വിഗ്ധനുമാണ് വെളിപ്പെടുത്തലിന് പിന്നിൽ പ്രവർത്തിച്ചതെന്ന സംശയം ക്രൈംബ്രാഞ്ചിന് ഉണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് വിഷയത്തിൽ പ്രതികരിച്ച് മുൻ അന്വേഷണ സംഘത്തിലുൾപ്പെട്ട ഗ്രേഡ് എസ്ഐ അലി അക്ബർ രംഗത്തെത്തിയത്. അന്വേഷണത്തെ വഴി തെറ്റിക്കാനും കണ്ടെത്തലുകളെ താറടിച്ചു കാണിക്കാനും അലി അക്ബറും കൊച്ചിയിലെ സൈബർ വിഗ്ധനും മനഃപൂർവം ശ്രമം നടത്തിയോ എന്നതായിരുന്നു സംശയം. ഇതിന് മറുപടിയായി അലി അക്‌ബർ എത്തിയിരിക്കുന്നത്.



”2017ലാണ് സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന്റെ ചുമതല തനിക്ക് ലഭിച്ചത്. അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽനിന്ന് കുറുപ്പ് ജീവനോടെയുണ്ടെന്ന് മനസിലായതായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കുറുപ്പിന്റെ കുടുംബവുമായി ആരോ ബന്ധപ്പെടുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അത് സുകുമാരക്കുറുപ്പ് ആയിരുന്നിരിക്കാമെന്നാണ് ഉദ്യോഗസ്ഥൻ സംശയിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ ഏറ്റവും അടുത്ത മൂന്ന് വ്യക്തികളിൽനിന്നും കുറുപ്പ് ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചിരുന്നു’- എന്നാണ് അലി അക്ബർ പറഞ്ഞത്.

എന്നാൽ ഇപ്പോൾ കുറിപ്പിനെ കണ്ടെത്തിയെന്ന പേരിൽ പുറത്തുവരുന്ന വർത്തകളെക്കുറിച്ച് താൻ ആർക്കും വിവരം കൈമാറിയിട്ടില്ലെന്നും. ട്വ ചാനലുകൾ വഴിയാണ് താനുംഇക്കാര്യങ്ങൾ അറിഞ്ഞതെന്നും അലി അക്ബർ പറഞ്ഞു. ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ തനിക്കും വിവരം ലഭിച്ചിരുന്നെന്നും എന്നാൽ അതിന്റെ ആധികാരികതയിൽ സംശയമുള്ളതിനാൽ അകക്കാര്യം ആരെയും അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു

Previous Post Next Post