വ്യാജ പൊലീസ് ഐഡി, യൂണിഫോം, കൈവിലങ്ങ്…. ‘എസ്ഐ’യായി എംഡിഎംഎ കച്ചവടം



കോഴിക്കോട്: ഡാൻസാഫ് എസ്.ഐ ചമഞ്ഞ് എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് അറസ്റ്റിലായത്. സബ് ഇൻസ്പെക്ടറുടെ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് ലഹരി വിൽപനക്കാരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത ശേഷം ഇത് മറിച്ച് വിൽക്കുകയായിരുന്നു ഇയാളുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്.

രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വെച്ച് വ്യാഴാഴ്ച രാത്രിയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും ഫറോക്ക് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ റോജിത്തിനെ പിടികൂടിയത്. 2.5 ഗ്രാം എംഡിഎംഎ, എയർ പിസ്റ്റൾ, കൈവിലങ്ങ്, സബ് ഇൻസ്പെക്ടറുടെ വ്യാജ ഐഡി കാർഡ്, പൊലീസ് യൂണിഫോമിലുള്ള ഫോട്ടോ എന്നിവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പൊലീസാണെന്ന് ഭീഷണിപ്പെടുത്തി നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതായും റോജിത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Previous Post Next Post