കൊക്കയിലേക്ക് ചാടി ജീവനൊടുക്കുമെന്ന് മകൻ്റെ ഭീഷണി…. പിന്തിരിപ്പിക്കാൻ ശ്രമിച്ച പിതാവും…..


        

മലമുകളിൽനിന്ന് ചാടി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ മകനെ പിന്തിരിപ്പിക്കാൻ പിതാവ് ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് രണ്ടുപേരും മരിച്ചു. സംഭവം കണ്ടുനിന്ന അമ്മയും പിന്നാലെ ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സംഭാജിനഗർ ജില്ലയിലെ ഖവ്ഡ ഹില്ലിൽ വെള്ളിയാഴ്ചയായിരുന്നു ആരെയും ഞെട്ടിക്കുന്ന സംഭവം..

രാവിലെ പത്തുമണിയോടെ ദേവ്‌ലായി സ്വദേശിയായ പതിനെട്ടുകാരനാണ് മലമുകളിലെത്തി, കൊക്കയിലേക്ക് ചാടി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്. ഇതോടെ കുട്ടിയുടെ മാതാപിതാക്കളും മറ്റുള്ളവരും സ്ഥലത്തെത്തുകയും കുട്ടിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. പലവിധത്തിൽ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി ചെവിക്കൊണ്ടില്ല. നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടി

أحدث أقدم