സ്വാതന്ത്ര്യദിന ക്വിസിൽ സവർക്കർ… റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി


കാസർകോട്: സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തിലെ ചോദ്യാവലിയിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെട്ട സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ റിപ്പോർട്ട് തേടി. ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിച്ചത് ആരെന്നായിരുന്നു ചോദ്യം. ഇതിന് വി.ഡി. സവർക്കർ എന്ന ഉത്തരവും നൽകിയിരുന്നു.

Education

കാസർകോട് ജില്ലയിലെ കുമ്പള, ഉപ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിൽ നടത്തിയ ക്വിസ് മത്സരത്തിലാണ് വിവാദമായ ചോദ്യം ഉൾപ്പെട്ടത്. സംഭവം ചില വിദ്യാർഥി സംഘടനകളും മറ്റും ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയത്. ചോദ്യാവലി തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് എ.ഇ.ഒമാരോടും അധ്യാപകരോടും വിശദീകരണം തേടിയിട്ടുണ്ട്. ചോദ്യത്തിന്റെ ഉറവിടം, തയ്യാറാക്കിയ രീതി, ഉത്തരത്തിന്റെ ആധികാരികത എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്

أحدث أقدم