കോട്ടയം : ചിപ്സും ശർക്കരവരട്ടിയും നിർമ്മാണത്തിനായി മൊത്തക്കച്ചവടക്കാർ കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് ഏത്തക്കുലകൾ വാങ്ങിത്തുടങ്ങിയതാണ് വിലവർദ്ധനയ്ക്ക് ആക്കം കൂടിയത്.
വിപണിയിൽ ഇന്നലെ ഏത്തൻ പച്ചക്കായയ്‌ക്ക് കിലോയ്‌ക്ക് 80 രൂപയും പഴുത്തതിന് 90 മുതൽ 95 രൂപ വരെയുമായിരുന്നു വില. വാഴയിനങ്ങളിൽ താരതമ്യേന വിലക്കയറ്റം കുറവായിരുന്നു ഞാലിപ്പൂവന് കിലോയ്‌ക്ക് 100 മുതൽ 110 രൂപ വില. ഓണം അടുത്തുവരുന്നതിനാൽ വരുംദിവസങ്ങളിൽ വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികളും കർഷകരും വിലയിരുത്തുന്നത്.
കാലവർഷക്കെടുതി കാരണം തമിഴ്നാട്ടിലെയും വയനാട്ടിലെയും വാഴകൃഷികൾക്ക് വലിയ നാശനഷ്ടമുണ്ടായതാണ് ലഭ്യത കുറയുന്നതിലേക്ക് നയിച്ചത്. ഈ മേഖലകളിൽനിന്നുള്ള ഏത്തക്കായയുടെ വരവ് കാര്യമായി വര്ദ്ധിക്കാത്തപക്ഷം ഏത്തൻ്റെ വില സർവകാല റെക്കോർഡിലെത്താൻ സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തൽ. അതേസമയം, ഏത്തക്കയുടെ വിലക്കയറ്റം മൂലം ചിപ്സിൻ്റെയും ശർക്കരവരട്ടിയുടെയും വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. കിലോയ്‌ക്ക് 450 രൂപ കടന്നാണ് വിപണി വില.
കാലവർഷക്കെടുതിയിൽകാർഷികവിളകൾക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിൽഉൾഉൾപന്നങ്ങൾ' ക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ ആശങ്കയും വ്യാപാരികളും പങ്കുവയ്‌ക്കുന്നു.