പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ….


സോഷ്യല്‍മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണ നൽകി മെറ്റ. എഐ അപ്ഗ്രഡേഷന്റെ ഭാഗമായി സംഭവിച്ച പിഴവെന്ന് വിശദീകരണം. പിഴവ് പരിഹരിച്ചെന്ന് മെറ്റ കേരള പോലീസ് സൈബര്‍ വിഭാഗത്തെ അറിയിച്ചു. കണ്ടന്റ് നീക്കം ചെയ്തത് ആരുടേയും നിര്‍ദേശപ്രകാരമല്ലെന്നും മെറ്റയുടെ ഇന്ത്യന്‍ നോഡല്‍ ഓഫീസർ നൽകിയ വിശദീകരണത്തിൽ പറയുന്നു. നീക്കം ചെയ്ത കണ്ടന്റുകള്‍ പുനസ്ഥാപിച്ചെന്നും മെറ്റ. ഇക്കാര്യം സൈബര്‍ ഓപറേഷന്‍ വിഭാഗം സ്ഥിരീകരിച്ചു.

കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിങ്ങിനെ അറിയിച്ചു. നിലവിൽ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാർ പൂർണ്ണമായി പരിഹരിച്ചതായും നീക്കം ചെയ്യപ്പെട്ട എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിച്ചതായും മെറ്റ ഔദ്യോഗികമായി അറിയിച്ചു.

Previous Post Next Post