കാർ മോഷണശ്രമം….യുവാവ് പിടിയിൽ….പിടിയിലായത്…

 

        
 

പുതുപ്പാടിയിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബാലുശ്ശേരി കിനാലൂർ ഇരൂൾക്കുന്നുമ്മൽ യാസിർ (29) ആണ് പിടിയിലായത്. മലപ്പുറം ജുമാ മസ്‌ജിദിന്റെ മുറ്റത്ത് നിർത്തിയിട്ട ഒരു കാർ മോഷ്ടിക്കാൻ ശ്രമിക്കവെ സംശയം തോന്നിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു.

 തുടർന്ന് താമരശ്ശേരി പോലീസെത്തി യാസിറിനെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയായ ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു.
 
أحدث أقدم