കോട്ടയം പനച്ചിക്കാട് നിന്നും ദമ്പതികളേയും മകനെയും കാണാതായി; ഇവരേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക 0481 2560333, 9497980326

കോട്ടയം : കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പനച്ചിക്കാട് നിന്നും ദമ്പതികളെയും മകനെയും കാണാതായി. 62കാരനായ റെജി, ഇയാളുടെ ഭാര്യ 58കാരിയായ സൂസമ്മ, ഇവരുടെ മകൻ 30കാരനായ ജോമറ്റ് എന്നിവരെയാണ് കാണാതായത്.

സെപ്റ്റംബർ 26ആം തീയതി രാവിലെ 10 മണിയോടെയാണ് ഇവരെ പനച്ചിക്കാട് നിന്നും കാണാതാകുന്നത്. കെഎൽ 26 എഫ് 4374 നമ്പറിലുള്ള ഇയോൺ കാറിലാണ് ഇവർ പോയിട്ടുള്ളത്.

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 0481 2560333, 9497980326 അറിയിക്കേണ്ടതാണ്.
أحدث أقدم