
തിരുവനന്തപുരം: പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. സെപ്റ്റംബർ 17, 30 തീയതികളിലാണ് ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയത്. മലബാർ എക്സ്പ്രസ്, രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.